Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ranjith Thomas

America

കാ​യി​ക താ​ര​ങ്ങ​ളാ​യ ജ​യ്സ​മ്മ മു​ത്തേ​ട​വും ഭ​ർ​ത്താ​വ് ര​ഞ്ജി​ത്ത് തോ​മ​സും അ​മേ​രി​ക്ക​യി​ൽ

ന്യൂ​യോ​ർ​ക്ക്‌: വോ​ളീ​ബോ​ൾ മു​ൻ താ​രം ജെ​യ്‌​സ​മ്മ മു​ത്തേ​ട​വും ഭ​ർ​ത്താ​വും ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റ് മു​ൻ താ​ര​വു​മാ​യ ര​ഞ്ജി​ത്ത് തോ​മ​സും അ​മേ​രി​ക്ക​യി​ൽ എ​ത്തി​ച്ചേ​ർ​ന്നു. ഡാ​ള​സ്, ബോ​സ്റ്റ​ൺ , ന്യൂ​യോ​ർ​ക്ക്, വാ​ഷിം​ഗ്ട​ൺ ഡി​സി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തും. മേ​യ് നാ​ലി​ന് കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങും.

1979 മു​ത​ൽ അ​ഞ്ച് വ​ർ​ഷ​ക്കാ​ലം ജെ​യ്സ​മ്മ കേ​ര​ള സീ​നി​യ​ർ വോ​ളി ടീ​മി​ൽ അം​ഗ​മാ​യി​രു​ന്നു. ഭോ​പ്പാ​ലി​ൽ 31-ാമ​ത് ന​ട​ന്ന ദേ​ശീ​യ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കി​രീ​ടം നേ​ടി​യ കേ​ര​ള ടീ​മി​ന്‍റെ ക്യാ​പ്റ്റ​നു​മാ​യി​രു​ന്നു.

1980ൽ ​ന​ട​ന്ന ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മൂ​ന്നാം സ്ഥാ​നം നേ​ടി​യ ഇ​ന്ത്യ​ൻ ജൂ​നി​യ​ർ ടീ​മി​ൽ അം​ഗ​മാ​യി​രു​ന്നു. മെ​ക്സി​ക്കോ​യി​ൽ ന​ട​ന്ന ലോ​ക ജൂ​ണി​യ​ർ ചാ​മ്പ്യ​ൻ​ഷി​പ്പി​ലും പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. 1982ൽ ​ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ഇ​ന്ത്യ​ൻ സീ​നി​യ​ർ ടീ​മി​നാ​യി ജ​ഴ്സി​യ​ണി​ഞ്ഞു.

1983ൽ ​കെ​എ​സ്ഇ​ബി​യി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച ജെ​യ്‌​സ​മ്മ ജെ​യ്സ​മ്മ ടീ​മി​ന്‍റെ വ​ള​ർ​ച്ച​യി​ൽ വ​ലി​യ പ​ങ്കു​വ​ഹി​ച്ചു. ക​ളി​ക്കാ​രി എ​ന്ന​തി​ലു​പ​രി പ​രി​ശീ​ല​ക​യാ​യും മാ​നേ​ജ​രാ​യും ജെ​യ്സ​മ്മ ടീ​മി​ന്‍റെ അ​വി​ഭാ​ജ്യ ഘ​ട​കം ആ​യി​രു​ന്നു.

നി​ല​വി​ൽ വോ​ളി​ബോ​ൾ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​വും ഇ​ന്ത്യ​ൻ സെ​ല​ക്ഷ​ൻ ക​മ്മി​റ്റി അം​ഗ​വു​മാ​ണ്. വി​ദേ​ശ ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ൽ പ​ല​ത​വ​ണ ഇ​ന്ത്യ​ൻ ടീം ​മാ​നേ​ജ​രാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

ജെ​യ്‌​സ​മ്മ​യു​ടെ ഭ​ർ​ത്താ​വാ​യ ര​ഞ്ജി​ത്ത് തോ​മ​സ് കേ​ര​ള​ത്തി​ന്‍റെ ര​ഞ്ജി ട്രോ​ഫി മുൻ വി​ക്ക​റ്റ് കീ​പ്പ​റാ​ണ്. എ​സ്‌​ബി​ടി​ക്കാ​യി ഏ​ക​ദേ​ശം 25 വ​ർ​ഷം ക​ളി​ച്ച അ​ദ്ദേ​ഹം സ്റ്റേ​റ്റ് ബാ​ങ്കിന്‍റെ സ്പോ​ർ​ട്സ് ഓ​ഫീ​സ​റു​മാ​യി​രു​ന്നു. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യെ അഞ്ച് വ​ർ​ഷം പ്ര​തി​നി​ധീ​ക​രി​ച്ചു.

ര​ഞ്ജി ട്രോ​ഫി​യി​ൽ 10 വ​ർ​ഷം ക​ളി​ച്ചു.​ഇ​ന്ത്യ​ൻ സൗ​ത്ത് സോ​ൺ ടീ​മി​നെ രണ്ട് വ​ർ​ഷം പ്ര​തി​നി​ധീ​ക​രി​ച്ച ഇ​ദ്ദേ​ഹം ഓ​ൾ ഇ​ന്ത്യ എ​സ്‌​ബി‌​ഐ ക്രി​ക്ക​റ്റ് ടീ​മി​നെയും ​പ്ര​തി​നി​ധീ​ക​രി​ച്ചു.​ ഓ​ൾ ഇ​ന്ത്യ അ​സോ​സി​യേ​റ്റ് ബാ​ങ്ക് ടീ​മി​ന്‍റെ കോ​ച്ചും മാ​നേ​ജ​രു​മാ​യി​രു​ന്നു. ബിസിസിഐ മാ​ച്ച് റ​ഫ​റി​യാ​യി മൂന്ന് വർഷം സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നി​ൽ ജ​ന​റ​ൽ മാ​നേ​ജ​റാ​യി അഞ്ച് വ​ർ​ഷം സേ​വ​ന​മ​നു​ഷ്ഠി​ച്ചു. നി​ല​വി​ൽ കെസിഎ​യു​ടെ ക്രി​ക്ക​റ്റ് അ​ഡ്വൈ​സ​റി ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​ണ്.

ര​ഞ്ജി​ത്ത് തോ​മ​സ് എസ്ബിടി ചീ​ഫ് മാ​നേ​ജ​രാ​യും ജ​യ്സ​മ്മ ജെ​യ്സ​മ്മ ചീ​ഫ് അ​ക്കൗ​ണ്ട്സ് ഓ​ഫീ​സ​റാ​യും ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ൽ നി​ന്നും വി​ര​മി​ച്ചെ​ങ്കി​ലും ഇ​രു​വ​രും ഇ​ന്നും കാ​യി​ക മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​യി തു​ട​രു​ന്നു.

ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന ന​മ്പ​ർ: 91 9447133416 (വാ​ട്ട​സ്ആ​പ്).

Latest News

Corehub Up